
മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനത്തിനുശേഷം മാത്രമേ ഉഭയകക്ഷിചർച്ചയും മന്ത്രിമാർ ആരെന്ന ചർച്ചയും ആരംഭിക്കുകയുള്ളൂവെന്നും ഉപമുഖ്യമന്ത്രി പദവിയെന്ന ആവശ്യം ലീഗ് ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടില്ലെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് ലീഗിനോട് അഭിപ്രായം ചോദിക്കാറുണ്ട്. അങ്ങനെയുണ്ടാകുമ്പോൾ മറുപടി പറയും.
പത്തു വർഷം അനുഭവിച്ച പീഡനത്തിൽനിന്നുള്ള മോചനമാണ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. തെറ്റുകൾ തിരുത്താൻ സി.പി.എം. തയ്യാറായില്ല. ജനങ്ങൾ അവരെ തിരുത്തി -സാദിഖലി തങ്ങൾ പറഞ്ഞു.
തമിഴ്നാട്ടിലെ ലീഗ് എം.എൽ.എ.മാർ മന്ത്രിമാരാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവിടുത്തെ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയെങ്കിലും പിന്തുണയ്ക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി. സ്ഥാനാർഥിപ്പട്ടികയിലുണ്ടായ മാജിക് മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിൽ ഉണ്ടാകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Content Highlights: Clarification that the Muslim League has not demanded the Deputy CM post., Cabinet discussions will only begin after the Chief Minister is decided., The 2026 election results reflect a mandate against the previous administration's failures., Tamil Nadu cabinet decisions remain the jurisdiction of the state committee.
Published: 06 May 2026, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented