
വാണിയംകുളം (പാലക്കാട്): സാമൂഹികമാധ്യമ പോസ്റ്റിന്റെ പേരില്‍ ഡിവൈഎഫ്‌ഐ മേഖല മുന്‍ ജോയിന്റ് സെക്രട്ടറിക്ക് ക്രൂരമര്‍ദനം. വാണിയംകുളം പനയൂര്‍ തോട്ടപ്പളളിയാലില്‍ വിനേഷി(38)നാണ് മര്‍ദനമേറ്റത്. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്രൂരമര്‍ദനമെന്നാണ് പോലീസ് പറയുന്നത്.
വിനേഷ് വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
വാണിയംകുളത്തും പിന്നീട് പനയൂരില്‍വെച്ചുമാണ് വിനേഷിന് ക്രൂരമര്‍ദനമേറ്റത്. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. മുഖത്തും പരിക്കേറ്റു. വിനേഷിനെ മര്‍ദിച്ച് പനയൂരിലെ വീട്ടില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു. പിന്നീട് അച്ഛന്‍ കൊച്ചൂട്ടനാണ് ആംബുലന്‍സില്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. നിലവില്‍ വിനേഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഒരു ശസ്ത്രക്രിയയും പൂര്‍ത്തിയാക്കിയതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
വിനേഷിനെ സംഘടനാ നടപടികളുടെ ഭാഗമായി നാലുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വാണിയംകുളം കുനത്തറ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐയിലെ ചുമതലകളിലും നിലവില്‍ വിനേഷില്ല. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഷൊര്‍ണൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Content Highlights: DYFI leader Vinesh (38) brutally assaulted in Palakkad for social media post. Police investigating, two in custody. Vinesh in ICU after critical head injuries.
Published: 09 Oct 2025, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented