പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടി കരുവാര ഊരില്‍ പാതി പണിത വീടിന്റെ ചുമര് ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ ചികിത്സയിലാണ്.
മുക്കാലിയില്‍നിന്നു നാല് കിലോമീറ്റര്‍ വനത്തിനകത്തുള്ള ഊരിലാണ് അപകടം. ആള്‍താമസമുള്ള വീടായിരുന്നില്ല. എട്ട് വര്‍ഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴ നനഞ്ഞും വെയില്‍ കൊണ്ടും ദുര്‍ബലമായ അവസ്ഥയിലായിരുന്നു.
വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് വീഴുകയായിരുന്നു. വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
Content Highlights: Tragedy strikes Attappadi as a partially built house collapses, claiming the lives of two young brothers. Another child is critically injured.
Published: 08 Nov 2025, 07:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented