തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിലെ തർക്കം കോടതികയറുന്നു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ.യുടെ പരാതിയിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ നൽകിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയൻ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ സമർപ്പിച്ച പരാതിയിൽ രണ്ടുമാസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. ഇതിനായി സർക്കാരിന്റെ അനുമതിതേടും.
ആരോപണങ്ങൾക്കു പിന്നാലെ അജിത്കുമാറിൽനിന്ന് പോലീസ് മേധാവി മൊഴിരേഖപ്പെടുത്തിയിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്തിൽ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായി അജിത്കുമാർ മൊഴിനൽകിയിരുന്നു. എന്നാൽ, ഈ മൊഴി അസത്യമാണെന്നും അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയൻ പോലീസ് മേധാവിക്ക് കത്തുനൽകി. അദ്ദേഹം ഈ കത്ത് സർക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്‌കാലത്ത് വിജയൻ നേതൃത്വം നൽകിയ ഭക്ഷണവിതരണ പരിപാടിയിൽ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാർ നൽകിയ മൊഴിയെന്നു കാട്ടിയാണ് വിജയൻ പരാതിനൽകിയത്.
Content Highlights: p vijayan against mr ajith kumar on court
Published: 25 Dec 2024, 06:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented