സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയി. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് നഷ്ടപ്പെട്ടത്. ജൂൺ 26-നും സെപ്റ്റംബർ 10-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
സെപ്റ്റംബർ 10-ന് സ്റ്റോർ റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേഷൻ വളപ്പിലും മുറികളിലും വിശദമായി തിരച്ചിൽ നടത്തിയെങ്കിലും സാധനങ്ങൾ കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർ അജേഷ് കെ.എസിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Seven sacks of banned tobacco products stolen from Sultan Bathery police station, Items were seized in June and kept in police custody after court presentation, Theft discovered during a recent stock inspection, Police have registered a case and initiated an investigation
Published: 12 Sept 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented