കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളുടെ യോജിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. കോവിഡ് കാലമാണന്നതുപോലും പരിഗണിക്കാതെ പളളികള്‍ പിടിച്ചെടുക്കുന്ന നിലപാട് അവസാനിപ്പിക്കണം. മുള്ളരിങ്ങാട് പളളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഇടുക്കി ജില്ലാ ഭരണകൂടം അതിരുവിട്ട കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

കോവിഡ് കാലത്ത് പളളികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ പോലീസിനെ നിയോഗിക്കരുത്. സഭകളുടെ യോജിപ്പ് സംബന്ധിച്ച ഐക്യചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലന്ന് യാക്കോബായ സഭയിലെ വിശ്വാസികളും മെത്രൊപ്പൊലീത്തമാരുമെല്ലാം ചിന്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിശ്വാസപരമായ കാരണങ്ങളാല്‍ത്തന്നെ ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലന്ന് തുറന്നുപറയേണ്ടി വരുന്നതായി അദേഹം വ്യക്തമാക്കി. സെമിത്തേരികള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ തീരുമാനമെടുത്തു. സര്‍ക്കാര്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുവങ്കിലും കോടതികള്‍ നിര്‍ബന്ധ ബുദ്ധിയിലാണ്. 

കോടതിവിധിയുടെ പശ്ചാത്തലത്തിലാണങ്കില്‍ക്കൂടി, ഇടുക്കി മുളളരിങ്ങാട് പളളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അതിരുവിട്ട കടന്നുകയറ്റം ഉണ്ടായെന്നും മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ആരോപിച്ചു.

Content Highlights: orthodox and jacobite issue in kerala