തൃശ്ശൂര്‍: അങ്കമാലിയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശി വിജയമ്മയാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അങ്കമാലി നഗരസഭ കൗണ്‍സിലറായ എ.വി. രഘുവിന്റെ അമ്മയാണ് വിജയമ്മ.

To advertise here,

ഇന്ന്(ബുധനാഴ്ച്ച) ഉച്ചയ്ക്ക് ശേഷം അങ്കമാലിയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.  വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികള്‍ എടുക്കാനായി പുറത്തേക്കിറങ്ങിയതായിരുന്നു വിജയമ്മ. അപ്പോഴാണ് മിന്നലേല്‍ക്കുന്നത്. 

തുടര്‍ന്ന് അടുത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.