കോതമംഗലം: കോതമംഗലത്ത് ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രസിദ്ധമായ സെന്റ് ജോർജ് കത്തീഡ്രലിന്റെ മുകൾഭാഗം അടർന്നുവീണു. പള്ളിയിലെ മിന്നൽ രക്ഷാചാലകത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗമാണ് മിന്നലേറ്റതിനെത്തുടർന്ന് തകർന്ന് താഴേക്ക് പതിച്ചത്.

To advertise here,

കെട്ടിടത്തിന്റെ ഭാഗങ്ങൾ പള്ളി അങ്കണത്തിലെ ഇന്റർലോക്കിലേക്ക് വീണതിനെത്തുടർന്ന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല.