കോഴിക്കോട്: തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌. പരിക്കേറ്റ മറ്റൊരാളെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

To advertise here,

മിന്നലേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ചോ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നത് സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജെയ്സണിൻ്റെ മൃതദേഹം മുക്കത്തെ കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.