കോട്ടയം : പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി.വേണുഗോപാലിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിനു മാതൃഭൂമി ഓൺലൈൻ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ നിലീന അത്തോളി അർഹയായി. മികച്ച രാഷ്ട്രീയ റിപ്പോർട്ടിനാണ് പുരസ്കാരം നൽകുന്നത്.
ലക്ഷദ്വീപിലെ തദ്ദേശീയരായ പൗരന്മാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ രാഷ്ട്രീയചിത്രം അനാവരണം ചെയ്ത് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച രക്ഷയില്ലല്ലോ ലക്ഷദ്വീപിന് എന്ന പരമ്പരയാണു നിലീനയെ പുരസ്കാരത്തിന് അർഹയാക്കിയത്. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഓൺലൈനിൽ പ്രസിദ്ധീകരിച്ച പരമ്പരയുടെ പൂർണ്ണ രൂപം വായിക്കാം- രക്ഷയില്ലാതെ ലക്ഷദ്വീപ്
മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ, ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ.കുര്യാച്ചൻ , രാഷ്ട്രീയ നിരീക്ഷകൻ നിസാം സെയ്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
രാംനാഥ് ഗോയങ്ക പുരസ്കാരം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡ്, നാഷണൽ മീഡിയ അവാർഡ്, ലാഡ്ലി മീഡിയ അവാർഡ്, സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് തുടങ്ങീ ഒട്ടേറെ പുരസ്കാരങ്ങൾ നിലീനക്ക് ലഭിച്ചിട്ടുണ്ട്.
- Chapter 1: രക്ഷയില്ലാതെ ലക്ഷദ്വീപ് | ആരോഗ്യം ക്ഷയിക്കുന്നവർ, മരിച്ചു വീഴുന്നവർ......
- Chapter 2: കൊണ്ടുപോയി ഞങ്ങളുടെ തൊഴിലും ജീവിതവും | രക്ഷയില്ലാതെ ലക്ഷദ്വീപ്-Part2......
- Chapter 3: അധികാരഹുങ്ക് തകർക്കുന്ന കെട്ടിടങ്ങൾ, കുടിയിറക്കപ്പെടുന്നവർ; പണ്ടാരഭൂമി എന്ന ഡെമോക്ലിസ് വാൾ| 3......
- Chapter4: ദുരിത യാത്രകള്‍, തകരുന്ന വിദ്യാഭ്യാസ മേഖല | രക്ഷയില്ലാതെ ലക്ഷദ്വീപ് 4......
- Chapter5: ഫാക്ടറികളും ഫാമുകളും പൂട്ടി; പുകച്ചു പുറത്ത് ചാടിക്കും തന്ത്രമോ?......
Content Highlights: Nileena atholi ,Kottayam press club,G Venugopal media award,Rakshayillathe Lakshadweep series
Published: 04 Dec 2023, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented