കൊച്ചി: മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ. ജയകൃഷ്ണന്റെ ഓര്‍മ്മക്കായി മാതൃഭൂമിയിലെ ഫോട്ടോ ജേണലിസ്റ്റുകള്‍ ഏര്‍പ്പെടുത്തിയ വാര്‍ത്താചിത്ര അവാര്‍ഡ് സുപ്രഭാതം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്.

To advertise here,

കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്‌സിൽ അമ്മയ്‌ക്കൊപ്പം ഓടുന്ന കുട്ടിയുടെ ചിത്രത്തിനാണ് 10000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ്. കോഴിക്കോട് കല്ലായി സ്വദേശിയാണ് നിധീഷ് കൃഷ്ണൻ.

ചന്ദ്രിക കണ്ണൂർ യൂണിറ്റിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ കെ. ശശിയും, കേരളകൗമുദി കൊച്ചി യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫർ ജോഷ്‌വാൻ മനുവും പ്രത്യേക പരാമർശത്തിന് അർഹരായി. മാർച്ച് രണ്ടിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. അതൊടൊപ്പം മാതൃഭൂമി മുൻ സീനിയർ ഫോട്ടോഗ്രാഫർ അന്തരിച്ച വി.കെ. അജിയുടെ അനുസ്‌മരണവും നടക്കും.