വെയിറ്റ്ലിഫ്റ്റിങ്ങിലെ പോരാളി; ഇന്ത്യയ്ക്കായി സ്പെഷ്യൽ ഒളിംപിക്സിൽ മെഡൽ നേടി അഭിമാനമായി സഞ്ജു
മുഖത്ത് ചെറു പുഞ്ചിരിയുമായി എല്ലാവരോടും കളിച്ചും കാര്യം പറഞ്ഞുമാണ് സഞ്ജുവിൻ്റെ നിൽപ്പ്. പക്ഷേ, ജിമ്മിലെത്തി ട്രെയിനിങ് തുടങ്ങിയാൽ ആളാകെ മാറും. പിന്നീട് കാണുന്നത് വാശിയോടെ പലതും വെട്ടിപ്പിടിക്കാൻ ഒരുങ്ങുന്ന ഒരു പോരാളിയെയാണ്. യാതൊരു കൂസലും കൂടാതെ അവൻ ഭാരം ഉയർത്തും. റൊമാനിയയിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സിലെ വെയിറ്റ് ലിഫ്റ്റിങ്ങിൽ വെങ്കല മെഡൽ ജേതാവാണ് തിരുവനന്തപുരം സ്വദേശി സഞ്ജു.
സഞ്ജുവിൻ്റെ ആക്കുളത്തെ വീട്ടിൽ നിറയെ മെഡലുകളാണ്. സ്കേറ്റിങ്ങിലും തിളങ്ങിയ സഞ്ജുവിന് പൂർണ പിന്തുണയുമായി അനിയനും മാതാപിതാക്കളുമുണ്ട്. സ്കൂളുപോലെ ജിമ്മും സഞ്ജുവിൻ്റെ പ്രിയപ്പെട്ട ഇടമാണ്. കഠിനാധ്വാനവും അതിയായ ആഗ്രഹവുമാണ് നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയെന്ന് അടിവരയിടുകയാണ് ഈ 25 കാരൻ.
Content Highlights: Meet Sanju, a Special Olympics weightlifting bronze medalist from Kerala. Discover his dedication, passion for training, and inspirational journey
Published: 27 Dec 2025, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented