
കൂരിയാട്(മലപ്പുറം): കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാത പുനര്‍നിര്‍മാണം കഴിഞ്ഞ വേങ്ങര കൂരിയാട് പാലത്തിനുമുന്‍പായി സര്‍വീസ് റോഡിലൂടെവരുന്ന വാഹനങ്ങള്‍ക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയപാതയിലേക്ക് പ്രവേശിക്കാനായി അനുവാദമുള്ള സ്ഥലത്ത് സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍, കാല്‍നടക്കാര്‍ എന്നിവര്‍ ദേശീയപാതയിലേക്ക് പ്രവേശിക്കരുതെന്നാണ് ഈ സൂചനാ ബോര്‍ഡിലുള്ളത്. എന്നാല്‍ കക്കാട് ഭാഗത്തുനിന്ന് വരുന്ന സര്‍വീസ് റോഡ് പാലത്തിനടുത്ത് അവസാനിക്കുകയാണ്. കക്കാട് ഭാഗത്തുനിന്ന് വേങ്ങര, മലപ്പുറം, കൊളപ്പുറം, കരിപ്പൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വേറെ വഴി തേടേണ്ടിവരും.
കാല്‍നടയാത്രക്കാര്‍ക്കും വാഹനത്തിനും കടലുണ്ടിപ്പുഴയ്ക്ക് കുറുകേ കടക്കണമെങ്കില്‍ ദേശീയപാതയിലേക്ക് കയറുകയല്ലാതെ മറ്റു വഴികളില്ല. ഇവിടെയാണ് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് സൂചനാബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
സര്‍വീസ് റോഡ് വഴി പാലത്തിനടുത്തെത്തിയാല്‍ എങ്ങനെ യാത്ര തുടരുമെന്നതാണ് ഇരുചക്ര, മുച്ചക്ര, കാല്‍നട യാത്രക്കാരുടെ ആശങ്ക. പഴയപാലം മാറ്റി പുതിയ മൂന്നുവരി പാലം നിര്‍മിക്കണമെന്ന് ജനപ്രതിനിധികളുള്‍പ്പെടെ ദേശീയപാതാ അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.
ഇവിടെ രണ്ട് വാഹനങ്ങള്‍ക്കുമാത്രം കഷ്ടിച്ച് യാത്രചെയ്യാന്‍പറ്റുന്ന നാല്പതുവര്‍ഷത്തോളം പഴക്കമുള്ള പാലമാണ് പുതുതായി നിര്‍മിച്ച ആറുവരിപ്പാതയുടെ ഭാഗമാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് വലിയ വേഗത്തില്‍ മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ഇവിടെയെത്തുമ്പോള്‍ രണ്ടുവരിയിലേക്ക് ചുരുങ്ങേണ്ടി വരുന്നു. ഈ രണ്ടുവരിയിലേക്കാണ് സര്‍വീസ് റോഡിലെ വാഹനങ്ങള്‍ പ്രവേശിക്കേണ്ടതും.
ഈ ഭാഗത്ത് മറ്റുള്ള പ്രവേശനസ്ഥലത്തെന്നപോലെ നാലുവരിയുടെ വീതി വേണ്ടതാണ്.
കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ഭാഗത്ത് ദേശീയപാത മൂന്നുവരിയുണ്ടെങ്കിലും സര്‍വീസ് റോഡില്ല. കൂരിയാട് തകര്‍ന്നഭാഗം പുനര്‍നിര്‍മിക്കുമ്പോള്‍ ഇവിടത്തെ പ്രശ്‌നത്തിനും പരിഹാരംകാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: New signboards restrict service road access to national highway kooriyadu malappuram
Published: 10 Aug 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented