നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളത്ത് പൗള്‍ട്രി ഫാമില്‍ തെരുവുനായ ആക്രമണം. നൂറുകണക്കിന് കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകള്‍ പറഞ്ഞു.

To advertise here,

കാഞ്ഞിരകുളം കഴിവൂരില്‍ രാജു-സുനിതകുമാരി ദമ്പതികള്‍ നടത്തിവരികയായിരുന്നു ഐശ്വര്യ പൗള്‍ട്രി ഫാമില്‍ ആയിരുന്നു സംഭവം. ദീപാവലി വിപണി ലക്ഷ്യമിട്ട് ആയിരത്തിലധികം കോഴികളെ ആയിരുന്നു ഇവിടെ വളര്‍ത്തിവന്നിരുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് കോഴികളെ നാട്ടിലെത്തിച്ചത്.

ഷെഡ്ഡ് തകര്‍ത്ത് അകത്തു കയറിയ നായ് കൂട്ടം കോഴികളെ കടിച്ച് കൊല്ലുകയായിരുന്നു.

മൂന്നര ലക്ഷത്തോളം രൂപയോളം നഷ്ടമുണ്ടായാതിയ ഉടമകള്‍ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്ത്

എത്തി പരിശോധന നടത്തി. ചത്ത കോഴികളെ മറവ് ചെയ്തു.