അടൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നരവയസ്സുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അടൂർ ഏഴംകുളം തേപ്പുപാറ കൊച്ചുറോഡ് കിഴക്കേതിൽ ഷിഹാദിന്റെയും ഷാഹിനയുടെയും മകൻ മുഹമ്മദ് റംസാനാണ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
സഹോദരനൊപ്പം റംസാൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായ്ക്കൾ ആക്രമിച്ചത്. നായ്ക്കൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാവും അയൽവാസികളും ചേർന്ന് നായ്ക്കളെ ഓടിച്ചാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ശരീരമാസകലം കടിയേറ്റിരുന്നു. ഇതിനിടെ, കടിയേറ്റ കുട്ടി സമീപത്തെ ഓടയിൽ വീണിരുന്നു.
ഉടൻ കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മലദ്വാരത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലതുകൈയിൽ പതിനാല് മുറിവും ഇടതുകൈയിൽ ആറ് മുറിവും മുഖത്ത് അഞ്ച് മുറിവുമുണ്ട്. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: 18-month-old child severely injured by stray dogs in Adoor., Incident occurred while the toddler was playing in his backyard., Victim suffered multiple bite wounds across the body, including the face and limbs., Child transferred to Kottayam Medical College for urgent advanced treatment.
Published: 19 Jul 2026, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented