കായംകുളം: കായംകുളത്ത് നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപം വെച്ചാണ് സംഭവം. തിങ്കളാഴ്ച വിവാഹിതരായ നവദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്.

To advertise here,

എറണാകുളത്ത് നിന്ന്  കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് വാഹനത്തിൽ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ കായംകുളം ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും പരിക്കുകളൊന്നുമില്ല.