കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെയായി സര്‍വീസിലുള്ള ചെന്നൈ-മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601/02) തീവണ്ടിക്ക് ഉള്‍പ്പെടെ കേരളത്തില്‍നിന്ന് ചെന്നൈയിലേക്കുള്ള നാലു തീവണ്ടികള്‍ക്ക് ആധുനിക എല്‍എച്ച്ബി കോച്ച് അനുവദിച്ച് റെയില്‍വേ. വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22637/38), ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695/96), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് (22639/40) എന്നിവയിലാണ് കോച്ചുകള്‍. ഒരു ഫസ്റ്റ് എസി, ഒരു സെക്കന്‍ഡ് എസി, അഞ്ച് തേര്‍ഡ് എസി, ഒന്‍പത് സ്ലീപ്പര്‍, നാലു ജനറല്‍ കോച്ചുകള്‍, ഒരു ലഗേജ് കം സെക്കന്‍ഡ് ക്ലാസ് (ഭിന്നശേഷീസൗഹൃദം) കോച്ച്, ഒരു ജനറേറ്റര്‍ കാര്‍ എന്നിവയാണ് ചെന്നൈ മെയിലിനും വെസ്റ്റ് കോസ്റ്റിനും അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് ഇത് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, എട്ട്, നാല്, ഒന്ന്, ഒന്ന് എന്നിങ്ങനെയാണ്.

To advertise here,

ചെന്നൈ വെസ്റ്റ് കോസ്റ്റ് ജനുവരി 17 മുതലും മംഗളൂരു മെയില്‍ 18 മുതലും എല്‍എച്ച്ബിയിലേക്ക് മാറും. ചെന്നൈ മെയിലിന് 19 മുതലും മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് 20 മുതലുമാണ് പുതിയ കോച്ചുകള്‍ കിട്ടുക. ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റിന് 17 മുതലും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിന് 19 മുതലും പുതിയ കോച്ചുകള്‍ കിട്ടും. തിരിച്ച് ചെന്നൈയിലേക്കുള്ള വണ്ടികള്‍ യഥാക്രമം ജനുവരി 18, 20 തീയതികളിലാണ് പുതിയ കോച്ചുകളുമായി സര്‍വീസ് ആരംഭിക്കുക. പാലക്കാട് ഡിവിഷന്റെ വണ്ടികളാണ് മെയിലും വെസ്റ്റ് കോസ്റ്റും. മാവേലി, മലബാര്‍ എക്‌സ്പ്രസുകളുമായി റേക്കുകള്‍ പങ്കുവെച്ചാണ് ഇവ സര്‍വീസ് നടത്തുന്നത്. പുതിയ എല്‍എച്ച്ബി കോച്ചുകള്‍ വരുമ്പോള്‍ മാവേലിയും മലബാറുമായി റേക്കുകള്‍ പങ്കുവെക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

സീറ്റുകള്‍ കൂടും...

പഴയ കോച്ചില്‍ സ്ലീപ്പറില്‍ 72 പേര്‍ക്കാണ് യാത്രചെയ്യാന്‍ കഴിയുക. പുതിയ ഒരു കോച്ചില്‍ ഇത് 80 ആണ്.