തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാൻമാർ. തിരുവനന്തപുരം സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിലെ കൂരിയാ മെത്രാനായി റവ.ഡോ. ആന്റണി കാക്കനാട്ടിനെയും തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ. മാത്യു മനക്കരക്കാവിലിനേയുമാണ് നിയമിച്ചത്.
റവ.ഡോ. ആന്റണി കാക്കനാട്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കറ്റ് സെന്ററിൽ സുവിശേഷ സംഘം എക്സിക്യൂട്ടിവ് ഡയറക്ടറായും മാര്‍ ഈവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന റവ.ഡോ. മാത്യു മനക്കരക്കാവിൽ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറലായും പ്രവർത്തിച്ചുവരികയായിരുന്നു.
ഡൽഹി - ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷനായി ബിഷപ് തോമസ് മാര്‍ അന്തോണിയോസിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. പുണെ – കട്ക്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
Content Highlights: 2 new bishops for Malankara Catholic Church
Published: 07 May 2022, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented