
കൊട്ടാക്കര: ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറയുന്നു. ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷൻമാരുടെ കറുത്തനാടായി മാറുന്നു. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ അന്ധകാരത്തിന്റേതാണ്. ക്രിസ്മസ് ആഘോഷങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വസുദൈവ കുടുംബകം എന്ന ആശയമാണ് രാജ്യത്തിന്റെ അടിത്തറ. ഇത്തരം അന്ധകാര ശക്തികളുടെ തേർവാഴ്ച്ചക്കെതിരെ ഭരണാധികാരികൾ മൗനം പാലിക്കുന്നത് ദു:ഖകരമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. എല്ലാ മതസമൂഹങ്ങൾക്കും സ്വാതന്ത്ര്യവും സംരക്ഷണവും വേണമെന്നും ഭരണഘടനയുടെ സംരക്ഷണം മതങ്ങൾക്കുണ്ടാകണമെന്നും മലങ്കരസഭാധ്യക്ഷൻ ആവശ്യപ്പെട്ടു.
നാം ജീവിക്കുന്നത് അന്ധകാരം നിറഞ്ഞ സമൂഹത്തിലാണ്. യുദ്ധങ്ങളിൽ നിർദോഷികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്നു. പല രാജ്യങ്ങളിലും വംശീയഹത്യകൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Malankara Church head on Christmas message: Christ`s birth signifies hope & peace. Criticizes attacks on Christians & calls for religious freedom & protection.
Published: 25 Dec 2025, 08:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented