
തിരുവനന്തപുരം: നവകേരള സർവേക്ക് പിന്നിലെ ലക്ഷ്യം തുടർഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവാഹക സമിതിയംഗങ്ങൾക്കായി ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതാണ് പുറത്തുവന്നത്.
‘ജനങ്ങൾക്ക് വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളുണ്ടാകും. അത് കേൾക്കാൻ പോകുന്നതാണ് ദൗത്യം. അത് നിർവഹിക്കാൻ ചെല്ലുമ്പോൾ നിലവിലുള്ളതിനെപ്പറ്റി ഒട്ടേറെ സംശയങ്ങൾ അവർ പ്രകടിപ്പിച്ചെന്നുവരും. അതുകേട്ട് വിശദീകരണം കൊടുക്കണം. പ്രകോപിതരാകരുത്. എല്ലാകാര്യങ്ങൾക്കും വ്യക്തമായ വിശദീകരണം കൊടുക്കാൻ കഴിയണം. പത്തുവർഷമായി ഇടത് സർക്കാർ അധികാരത്തിലുണ്ട്. അത് വീണ്ടും തുടരണം. സാധാരണഗതിയിലെ ഭരണവിരുദ്ധവികാരം സംസ്ഥാനത്തില്ല. നാട്ടിൽ ഇറങ്ങിയാൽ നിങ്ങൾക്ക് അത് ബോധ്യമാകും. ഒരുതരത്തിലുള്ള ഭരണവിരുദ്ധവികാരവും നിലനിൽക്കുന്നില്ല. കൂടുതൽ നല്ലനിലയിലേക്ക് നാടിനെ ഉയർത്തണം. അതിന് തുടർഭരണം അനിവാര്യമാണ്. അല്ലെങ്കിൽ നാട് പിറകോട്ട് പോകുകയാണ് ചെയ്യുക.
2031 ൽ കേരളത്തെ അഭിവൃദ്ധിപ്പെടുത്തണം. അതിന്റെ ഭാഗമായ നല്ലമാറ്റം കേരളത്തിൽ ഉണ്ടാകണം. അതിന് തുടർഭരണം ഉണ്ടാകേണ്ടതുണ്ട്. അത് നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. വൊളന്റിയർമാർ ഇക്കാര്യം മനസ്സിലാക്കണം. ധാരണയോടെ ജനങ്ങളെ സമീപിക്കണം. പ്രകോപിതരാകാതെ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. പ്രകോപനം ഉണ്ടാക്കാൻ പലരും ശ്രമിക്കും. അതിൽ കുടുങ്ങാതെ കാര്യങ്ങൾ വിശദീകരിക്കാൻ കഴിയണം -മുഖ്യമന്ത്രി നിർദേശിക്കുന്നു.
മന്ത്രി കെ. രാജൻ, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു ഒന്നേകാൽ മണിക്കൂർ നീളുന്ന മുഖ്യമന്ത്രിയുടെ പ്രസംഗം.
Content Highlights: CM Pinarayi Vijayan`s leaked audio reveals Navakerala Survey aims to secure a third term for the LDF government. Understand the strategy and implications
Published: 19 Feb 2026, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented