മൂന്നാര്‍: പടയപ്പ ഉള്‍പ്പെടെയുള്ള കാട്ടാനകളെ തുരത്തിയോടിച്ച് ഗൂഢാര്‍വിള ഗവ. ഹൈസ്‌കൂള്‍. നേടിയത് നൂറുമേനി വിജയം. 18 കുട്ടികളാണ് ഇവിടെ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. എല്ലാവരെയും വിജയിപ്പിക്കാനായി. 

To advertise here,

തോട്ടം തൊഴിലാളികളായ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കാട്ടാനകള്‍ സ്‌കൂളിന് തൊട്ടടുത്തെത്തുന്നത് പതിവായതോടെ ഭീതിയോടെയാണ് കുട്ടികള്‍ പരീക്ഷയെഴുതിയത്. സ്‌കൂളില്‍ വനംവകുപ്പിന്റെ സംരക്ഷണമേര്‍പ്പെടുത്തിയിരുന്നു. പരീക്ഷ അവസാനിക്കുന്നത് വരെ ആര്‍ആര്‍ടി സംഘം സ്‌കൂളിന് പുറത്ത് കാവല്‍ നിന്നു. ചോദ്യപേപ്പറുകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷാ സാമഗ്രികള്‍ മൂന്നാറില്‍ നിന്ന് വനംവകുപ്പിന്റെ സംരക്ഷണയിലാണ് സ്‌കൂളിലെത്തിച്ചത്. 

പരീക്ഷാ സമയത്ത് പലപ്പോഴും സ്‌കൂളിന് സമീപത്ത് കാട്ടാനകളെത്തിയെങ്കിലും ആര്‍ആര്‍ടി സംഘം തുരത്തിയോടിച്ചു. പ്രതിസന്ധികളെ തരണം ചെയ്താണ് സ്‌കൂളിന് നൂറുമേനി വിജയം നേടാനായത്.