വടക്കാഞ്ചേരി : നഗരസഭയുടെ നേതൃത്വത്തില്‍ അമ്പലപുരത്ത് മുകുന്ദരാജ സാംസ്‌കാരികോത്സവം ഡിസംബര്‍ 21, 22,23 തീയതികളില്‍ നടക്കും. നൃത്താചാര്യ കലാമണ്ഡലം സരസ്വതിക്കാണ് സമഗ്ര സംഭാവന വിലയിരുത്തി 2024-ലെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം . 11111 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. യുവകലാകാരനു നല്‍കുന്ന 5555 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്‌കാരം മദ്ദളം കലാകാരന്‍ കലാമണ്ഡലം മധുവിനാണ്.
കലാമണ്ഡലം സ്ഥാപനത്തിൽ പ്രധാന പങ്കു വഹിച്ച മുകുന്ദ രാജയുടെ പേരിലുള്ള സാംസ്‌കാരികോത്സവവും അവാർഡ് സമർപ്പണവും നഗരസഭ വർഷങ്ങളായി നിർവ്വഹിക്കുന്നു. കലാമണ്ഡലം ആരംഭകാലത്ത് പ്രവർത്തിച്ച അമ്പലപുരത്തെ ദേശ വിദ്യാലയത്തില്‍ ഡിസംബര്‍ 21 നു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍,സംഘാടക സമിതി ഭാരവാഹികളായ എം.ആര്‍ അനൂപ് കിഷോര്‍,അമ്പലപുരം മധു,ഷീലാമോഹനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
23-നു കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. മൂന്നു ദിവസവും വൈവിധ്യമാര്‍ന്ന കലാവിരുന്നും ഉത്സവത്തിന്റെ ഭാഗമായി നടക്കും.
Content Highlights: Mukundaraja Cultural Festival 2024
Published: 19 Dec 2024, 08:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented