കൊച്ചി: എംഎസ്സി എല്‍സ ത്രീ കപ്പലപകടം പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ച് പഠിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ (എന്‍ഐഒ) ചുമതലപ്പെടുത്തി. ഇടക്കാല റിപ്പോര്‍ട്ട് നാലുമാസത്തിനകം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് തയ്യാറാകാന്‍ ഒരു വര്‍ഷമെടുക്കും.
വെള്ളത്തിന്റെ ഘടനയ്ക്ക് മാറ്റമുണ്ടോയിട്ടുണ്ടോ, കടലിന്റെ അടിത്തട്ടില്‍ രാസവസ്തുസാന്നിധ്യമുണ്ടോ എന്നിവയും പഠന വിഷയമാണ്. മാലിന്യം പല ദിശകളിലെത്തിച്ചേരാം എന്നതാണ് പഠനത്തിലെ ഒരു വെല്ലുവിളി. കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പഠനസംഘത്തിലുള്ളത്. കപ്പല്‍കമ്പനി 9531 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. ഇത്രയും തുക നല്‍കാനാവില്ലെന്ന് കപ്പല്‍കമ്പനി നിലപാടെടുത്തു. കേസ് അടുത്തമാസം കോടതി പരിഗണിക്കും.
എംഎസ്സി എല്‍സ ത്രീ എന്ന ലൈബീരിയന്‍ ഫ്‌ളാഗുള്ള കപ്പല്‍ മേയ് 24-നാണ് കേരളതീരത്തിന് 38 നോട്ടിക്കല്‍ മൈല്‍ (70.03 കിലോമീറ്റര്‍) ദൂരെ അപകടത്തില്‍ പെട്ടത്. മുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷിച്ചിരുന്നു. 51 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള യത്‌നം ഫലവത്തായിട്ടില്ല. ദൗത്യത്തിന്റെ അടുത്ത ഘട്ടം ഓഗസ്റ്റ് ആദ്യം തുടങ്ങും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
വലിയ കടല്‍ത്തീരമുള്ള കേരളത്തില്‍ കപ്പലപകടത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയാണ്. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് കടലിന്റെ രീതികളും മാറും. മണ്‍സൂണ്‍ കാലത്തും വടക്കുകിഴക്കന്‍ മണ്‍സൂണിലും വേനല്‍ക്കാലത്തും പഠനം നടത്തും.
സിന്ധുസാധന എത്തും
കപ്പല്‍ മുങ്ങിയ സ്ഥലത്തുപോയി പഠനം നടത്തുന്നത് ആഴക്കടലില്‍ പഠനങ്ങള്‍ നടത്താന്‍ സംവിധാനങ്ങളുള്ള സിന്ധുസാധന എന്ന പര്യവേക്ഷണ കപ്പലായിരിക്കും. 80 മീറ്റര്‍ നീളവും 17.06 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ 21 ശാസ്ത്രജ്ഞര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. സിന്ധുസാധന പല പ്രമുഖ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഭാഗമായ എന്‍ഐഒ 1966-ലാണ് ആരംഭിച്ചത്. 200 ശാസ്ത്രജ്ഞരും 100 സാങ്കേതിക ജോലിക്കാരുമുള്ള എന്‍ഐഒ സമുദ്രത്തിന്റെ ജൈവ, രാസ, ഭൗമ ഘടനകളെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ആധികാരിക സ്ഥാപനമാണ്.
Content Highlights: National Institute of Oceanography (NIO) to study the environmental impact of the MSC Elsa3 shipwrek
Published: 15 Jul 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented