
കൊച്ചി: കൊച്ചി തീരത്ത് ഇന്നലെ രാത്രി കണ്ടെയ്‌നർ കപ്പലിന്റെ നിയന്ത്രണം നഷ്ടമായത് പരിഭ്രാന്തി പരത്തി. സൂറത്തിൽ നിന്ന് പുറപ്പെട്ട 'എസ്എസ്എൽ മുംബൈ' എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. സാധാരണ നിലയിൽ തുറമുഖത്തിന് പുറത്തെത്തുമ്പോൾ കപ്പലുകൾ ഡോക്ക് ചെയ്യുകയും തുടർന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ അകത്തേക്ക് കൊണ്ടുവരികയുമാണ് പതിവ്. എന്നാൽ ഇന്നലെ രാത്രി നിയന്ത്രണം നഷ്ടമായ ഈ കപ്പൽ അതിവേഗത്തിൽ തീരത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
കപ്പൽ കരയോട് അടുത്തത് വലിയ അപകടസാധ്യത ഉയർത്തിയിരുന്നു. എന്നാൽ ഉടൻ തന്നെ ടഗ് ബോട്ടുകൾ പാഞ്ഞെത്തി കപ്പലിനെ വിജയകരമായി നിയന്ത്രണവിധേയമാക്കി. അപകടമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യമാണ് നിലനിന്നിരുന്നതെങ്കിലും ടഗ് ബോട്ടുകളുടെ സമയോചിതമായ ഇടപെടൽ കപ്പലിനെ സുരക്ഷിതമായി നിയന്ത്രിക്കാൻ സഹായിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Content Highlights: Timely intervention by tug boats averted a major disaster off the Kochi coast after the container ship 'SSL Mumbai' lost control and rushed toward the shore.
Published: 02 Aug 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented