
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ കാലംചെയ്ത അധ്യക്ഷന്‍ ബിഷപ്പ് യോഹാന്‍ മാര്‍ അത്തനാസിയോസിന് കേരള, ഗോവ ഗവര്‍ണര്‍മാര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സഭയുടെ ചുമത്രയിലെ ആസ്ഥാനത്ത് എത്തിയായിരുന്നു അന്ത്യോപചാരം അര്‍പ്പിച്ചത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള തിങ്കളാഴ്ച രാവിലെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈകിട്ടുമാണ് എത്തിയത്. ഇരുവരും ബിഷപ്പിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മന്ത്രിമാരായ വി.എന്‍. വാസവന്, പി.പ്രസാദ്, സജി ചെറിയാന് തുടങ്ങിയവരും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ചീഫ് വിപ്പ് എന്‍. ജയരാജ്, എം.എല്‍.എ. മാരായ പ്രമോദ് നാരായണ്‍, മോന്‍സ് ജോസഫ്, മാത്യു ടി. തോമസ്, രാഷ്രീയ നേതാക്കളായ എം.വി. ഗോവിന്ദന്, ഇ.പി.ജയരാജന്, എം.വി.ജയരാജന്, പി.സി. ജോര്‍ജ്, ആന്റോ ആന്റണി, അനില്‍ ആന്റണി, രാജു എബ്രഹാം തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ബിഷപ്പിന്റെ കബറടക്കം ചൊവ്വാഴ്ച 11-ന് സഭാ ആസ്ഥാനത്ത് നടക്കും.
Content Highlights: Mor Athanasius Yohan head of the Bishop of Believers Eastern Church
Published: 20 May 2024, 06:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented