
ഇടുക്കി: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന എസ്. രാജേന്ദ്രനെതിരേ എം.എം. മണി എംഎൽഎ. പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണമെന്ന് എം.എം. മണി പറഞ്ഞു. എല്ലാ കാലത്തും എംഎൽഎയായി രാജേന്ദ്രനെ ചുമക്കാൻ സിപിഎമ്മിന് കഴിയില്ല. പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണമെന്നും മണി പറഞ്ഞു. മൂന്നാറിൽ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയിലായിരുന്നു വിമർശനം.
രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 15 വർഷം എംഎൽഎയുമാക്കി. ജനിച്ചപ്പോൾ മുതൽ എംഎൽഎയായി ചുമയ്ക്കാനുള്ള ബാധ്യത തങ്ങൾക്കില്ല. ആർഎസ്എസിലോ ബിജെപിയിലോ ഏത് പാർട്ടിയിൽ ചേർന്നാലും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളത്തുനിന്ന് സിപിഎം ടിക്കറ്റിൽ മൂന്നുതവണ ജയിച്ച് എംഎൽഎയായ എസ്. രാജേന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽനിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചിരുന്നു.
Content Highlights: M.M. Mani criticizes former CPM MLA S. Rajendran for joining BJP
Published: 25 Jan 2026, 04:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented