തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എ. രമ്യ ഹരിദാസിന്റെ പി.എ. രാജിവെച്ചു. ഡപ്യൂട്ടേഷനിലെത്തിയ പി.എ. വിമലാണ് രാജിവെച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നതായാണ് വിവരങ്ങൾ.
രാജിയറിയിച്ചുകൊണ്ടുള്ള കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറി. എൽ.എസ്.ജി.ഡി. ഡിപ്പാർട്ട്മെന്റിൽനിന്നാണ് വിമൽ ഡെപ്യൂട്ടേഷനിലെത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടന നേതാവുകൂടിയാണ് വിമൽ. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സീനിയർ ക്ലാർക്കുമാണ്.
Content Highlights: Chirayinkeezh MLA Ramya Haridas's personal assistant Vimal has resigned., Resignation letter has been submitted to the Assembly Secretary, officially citing personal reasons.
Published: 15 Oct 2026, 03:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented