ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മന്ത്രി വി.എൻ. വാസവന്. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് വാസവന് പറഞ്ഞു. കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവന് പറഞ്ഞു. 30 വര്‍ഷം പൂര്‍ത്തിയാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എറണാകുളം പള്ളുരുത്തിയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യഥാര്‍ഥത്തില്‍ വിശ്രമജീവിതം അനുഭവിക്കേണ്ട കാലഘട്ടത്തില്‍ ഊര്‍ജസ്വലനായി ഒരു നാട്ടില്‍ ചരിത്രം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. അദ്ദേഹം ചുമതലയേല്‍ക്കുന്ന കാലഘട്ടത്തില്‍ കുത്തഴിഞ്ഞ ഒരു പുസ്തകംപോലെ കിടന്ന എസ്എന്‍ഡിപി യോഗത്തെ നന്നായി കുത്തിക്കെട്ടി ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കുംചിട്ടയുമുള്ള ഒരു സംഘടനയാക്കി മാറ്റി.
എസ്എന്‍ഡിപി യോഗത്തെ ഒരു ശക്തിയായി വളര്‍ത്തിക്കൊണ്ടുവരുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്ന് എല്ലാവര്ക്കും അറിയാമെന്നും വാസവന് പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയ നിലപാടുകള്‍ പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വാസവന് പ്രശംസിച്ചു.
Content Highlights: creates history while he should be living a retired life- Minister Vasavan praises Vellappally
Published: 20 Jul 2025, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented