തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് പകരം മന്ത്രി എം.ബി.രാജേഷാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

To advertise here,