തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയെ ചോദ്യം ചെയ്ത നടന്‍ ജോജുവിനെ പിന്തുണച്ച് മന്ത്രി വി. ശിവന്‍കുട്ടി. ജനാധിപത്യപരമായ സമരം ചെയ്യാനുള്ള കോണ്‍ഗ്രസിന്‍റെ അവകാശം ചോദ്യംചെയ്യാനാകില്ലെന്നും എന്നാല്‍ അതിനെ ജനാധിപത്യപരമായ രീതിയില്‍ ചോദ്യംചെയ്ത നടനോട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും മന്ത്രി വിമര്‍ശിച്ചു. ജോജു ജോര്‍ജിനെതിരെ അവര്‍ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല. ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവര്‍ ശ്രമിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മന്ത്രി വി.ശിവന്‍കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ജനാധിപത്യത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യമായ സ്ഥാനം ഉണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വര്‍ഗം അവകാശങ്ങള്‍ നേടിയെടുത്തത്. കോണ്‍ഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോര്‍ജിനെതിരെ അവര്‍ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല.
ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവര്‍ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകള്‍ ഉന്നയിക്കാനും കോണ്‍ഗ്രസ് തയ്യാറായി. 'ഗുണ്ട' എന്നാണ് കെ പി സി സി അധ്യക്ഷന്‍ ജോജുവിനെ വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസ് എത്ര മോശം സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയില്‍ നടന്ന സംഭവങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പ്.
Content Highlights: minister v sivankutty backs actor joju george in protest against congress
Published: 02 Nov 2021, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented