ചെറുതോണി: ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കിയിലെ ജനങ്ങളെ തെറ്റിധരിപ്പിച്ച് ആശങ്കയിലാഴ്ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ജലവിഭവവകുപ്പ് പുറത്തിറക്കിയ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതോടെ പഴയ ഉത്തരവ് പൂര്‍ണമായും ഇല്ലാതായി.
ഇപ്പോള്‍ ഡാമിന്റെ ചുറ്റുമുള്ള സ്വകാര്യഭൂമിയില്‍ ഒരു തരത്തിലുള്ള നിര്‍മാണ നിയന്ത്രണവും ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പഴയ ഉത്തരവ് റദ്ദാക്കിയില്ലെന്നും ബഫര്‍ സോണ്‍ ഇപ്പോഴും നിലവില്‍ ഉണ്ടെന്നും കെഎസ്ഇബിയുടെ ഡാമുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നുമാണ് പ്രചാരണം. ജനങ്ങളെ ആശങ്കപ്പെടുത്താനാണ് ഇത്തരമൊരു നീക്കം. ഇത് ഇടുക്കിജനത തിരിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ഇബിയുടെ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കാന്‍ നീക്കമില്ലെന്ന് വൈദ്യുതിമന്ത്രിയുടെ ഓഫീസുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വൈദ്യുതിമന്ത്രിയുമായി നേരില്‍ സംസാരിച്ചു. അത്തരമൊരു നീക്കവുമില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ താത്പര്യംമാത്രം മുന്നില്‍ക്കണ്ടാണ് ചിലര്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും ഇതു ജനങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Content Highlights: minister roshy augustine response in dam buffer zone issue in idukki
Published: 13 Apr 2025, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented