
കൊച്ചി: ആത്മഹത്യചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ വീട്ടില്‍ വ്യവസായ മന്ത്രി പി. രാജീവ് സന്ദര്‍ശനം നടത്തി. മൊഫിയയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയും ഇരുവരുമായി ഫോണില്‍ സംസാരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആരോപണ വിധേയനായ സി.ഐ സുധീറിനെതിരേ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മൊഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അന്വേഷണവും കേസിലുണ്ടാവും. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മൊഫിയയുടെ കുടുംബത്തോടൊപ്പമുണ്ട്. കുടുംബത്തിന് നീതി ഉറപ്പാക്കും.
സിഐ സുധീറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. അത് പൂര്‍ത്തിയായതിനു ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സംസാരിച്ചതായി മൊഫിയയുടെ പിതാവും സ്ഥിരീകരിച്ചു. സി.ഐ സുധീറിനെതിരേ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ നേരിട്ട് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈ.എസ്.പി. വി. രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടംഗമാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും വീട്ടുകാരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃപിതാവ് യൂസഫ് (63) എന്നിവരെ വ്യാഴാഴ്ച പുലര്‍ച്ചെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
Content Highlights: Minister P Rajeev visits Mofiya Parveen's home
Published: 26 Nov 2021, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented