
കൊച്ചി: നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിലും വിചാരണ വൈകുന്നതിലും ആക്ഷേപവുമായി കുടുംബം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങുന്നത് അനന്തമായി നീളുകയാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി. എത്രയും വേഗം പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മൊഫിയയുടെ പിതാവ് ദില്‍ഷാദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് മന്ത്രി പി.രാജീവ് അടക്കമുള്ളവര്‍ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പല പ്രോസിക്യൂട്ടര്‍മാരെയും നിര്‍ദേശിച്ചിട്ടും അത് അംഗീകരിച്ചില്ല. ആരെയും നിയമിച്ചതുമില്ല. കുറ്റപത്രം സമര്‍പ്പിച്ച് ഇത്രയും നാളായിട്ടും കേസിന്റെ വിചാരണ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ദില്‍ഷാദ് പറഞ്ഞു.
മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ അടക്കമുള്ള പ്രതികള്‍ നിലവില്‍ ജാമ്യത്തിലാണ്. സുഹൈലിന്റെ മാതാപിതാക്കളെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. എത്രയും വേഗം മകളുടെ കേസില്‍ വിചാരണ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്തും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എത്രയുംവേഗം പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി താനും കുടുംബവും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ കീഴ്മാട് സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ നിയമ വിദ്യാര്‍ഥിനിയുമായിരുന്ന മൊഫിയ പര്‍വീണ്‍ 2021 നവംബര്‍ 23-നാണ് ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരേ പരാതി നല്‍കിയ ശേഷമായിരുന്നു ആത്മഹത്യ. ആലുവ പോലീസില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കാനെത്തിയപ്പോള്‍ സി.ഐയുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ ആണ് കേസിലെ ഒന്നാം പ്രതി. ഭര്‍തൃമാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരും കേസിലെ പ്രതികളാണ്. മൂന്നു പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.
Content Highlights: mofia parveen suicide case family allegation
Published: 05 Sept 2023, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented