തിരൂർ: ഒടുവിൽ ‘മെസ്സി’ തിരൂരിലെത്തി. പ്രതിഷേധത്തിന്റെ ജേഴ്‌സിയണിഞ്ഞ പ്രതീകാത്മക രൂപത്തിലാണെന്നുമാത്രം. അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാത്തതിനെതിരേ കായികമന്ത്രി വി. അബ്ദുറഹിമാൻ മത്സരിക്കുന്ന തിരൂരിൽ യു.ഡി.വൈ.എഫാണ് പ്രതീകാത്മക പ്രതിഷേധ റാലി നടത്തിയത്. യു.ഡി.എഫ്. സ്ഥാനാർഥി കുറുക്കോളി മൊയ്തീനിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായായിരുന്നു റാലി.

To advertise here,

പത്ത് ആഡംബര കാറുകളും ബോഡിഗാർഡുകളും അർജന്റീനയുടെ ജേഴ്സിയണിഞ്ഞ യുവാക്കളും കുട്ടികളും

സ്ഥാനാർഥി കുറുക്കോളി മൊയ്തീനും റാലിയിൽ അണിനിരന്നു. നടുവിലങ്ങാടിയിൽനിന്നു തുടങ്ങിയ റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു. 'സിംബോളിക് സ്‌ട്രൈക്ക്' എന്ന പേരിൽ നടത്തിയ റാലിക്ക് അഷ്‌റഫ് ആളത്തിൽ, കെ.കെ. റിയാസ്, മൻസൂറലി പുല്ലൂർ, ഹസീം ചെമ്പ്ര, എ.പി. സബാഡ്, കീഴേടത്തിൽ താജുദ്ദീൻ, സലാം ആതവനാട്, കെ.കെ. ഷാഹിദ്, എൻ.കെ. റഫീഖ് എന്നിവർ നേതൃത്വംനൽകി. തൊട്ടുപിന്നാലെ വനിതാലീഗിന്റെ 'ഷീ വോക്കു'മുണ്ടായി.