തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷിന്. മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്‌ബോള്‍ പരിശീലകന്‍ ഗോഡ്‌സണ്‍ ബാബുവിനും ലഭിച്ചു. കായികരംഗത്തെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം മാതൃഭൂമിയിലെ കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ ചീഫ്‌ ന്യൂസ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷ് അര്‍ഹനായി. കോഴിക്കോട് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. സാബിറയ്ക്ക് മികച്ച കായിക അധ്യാപികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. 

To advertise here,

പുരസ്‌കാര ജേതാക്കള്‍ക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് ലഭിക്കുക. അടുത്തമാസം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കെ.പി.സി.സിയുടെ കായികവിഭാഗമായ ദേശീയകായികവേദിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

മറ്റ് പുരസ്‌കാര ജേതാക്കള്‍

  • മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍- അജയ് ബെന്‍ (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, കോട്ടയം)
  • സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ - അന്‍സാര്‍ രാജ് (കേരള കൗമുദി, തിരുവനന്തപുരം)
  • മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ - ബിനോയ് (കേരള വിഷന്‍, തിരുവനന്തപുരം)