തിരുവനന്തപുരം : ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെയും കുപ്പികളും, കല്ലുകളും വലിച്ചെറിഞ്ഞ് ആക്രമണം.

To advertise here,

സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി.

ബിജെപി സംസ്ഥാന കാര്യാലയത്തിനെതിരെയുള്ള ആക്രമണത്തിന് ബെക്കിൽ എത്തിയവരാണ് ഓഫീസിന് നേരെ ബിയർ കുപ്പി എറിഞ്ഞത്.

ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് ചേർന്നതല്ല. കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും.

വ്യാഴാഴ്ച കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് അറിയിച്ചു.