മണ്ണാർക്കാട്: ലഹരിമുക്ത സമൂഹത്തിനായുള്ള ജനകീയ പ്രതിരോധപരിപാടിയുടെ ഭാഗമായി ലഹരിനിർമാർജന സമിതി (എൽ.എൻ.എസ്.) മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ലഹരി നിർമാർജന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജലീൽ യോഗം ഉദ്ഘാടനം ചെയ്തു.

To advertise here,

ജില്ലാ ഖജാൻജി ഐ. മുഹമ്മദ് അധ്യക്ഷനായി. സമിതി എംപ്ലോയീസ് വിങ് ജില്ലാ ചെയർമാൻ ഹമീദ് കൊമ്പത്ത്, വനിതാവിഭാഗം ജില്ലാ കൺവീനർ കെ.എം. സാലിഹ, നഗരസഭാ കൗൺസിലർ ഷമീർ നമ്പിയത്ത്, പാറയിൽ മുഹമ്മദലി, കെ.പി. അബ്ദുറഹ്മാൻ, റഫീന റഷീദ്, ലെഫ്റ്റനന്റ്‌ പി. ഹംസ, ഇ. റഷീദ്, വി.പി. സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

30-ന് തിരുവനന്തപുരത്ത് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ജനകീയസംഗമവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു‌ള്ള പുരസ്‌കാര സമർപ്പണവും വിജയിപ്പിക്കാൻ തീരുമാനിച്ചു. ലഹരിക്കെതിരേ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംഘടന നടത്തുന്ന ലഹരിമുക്ത വിദ്യാലയ ബോധവത്കരണ കാംപെയ്‌നിന്റെ ഗാന്ധിജയന്തി ദിനത്തിൽ നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിൽ തുടക്കമിടും. 

ഭാരവാഹികൾ: ഉമ്മർ പാങ്ങയിൽ (പ്രസി.), റഷീദ് ചതുരാല, ലെഫ്റ്റന്റ്‌ പി. ഹംസ, ഇ. റഷീദ്, റഫീന റഷീദ് (വൈ. പ്രസി.), സഫ്വാൻ നാട്ടുകൽ (സെക്ര.), വി.പി.  സലാഹുദ്ദീൻ, പി. നാസർ, പി. ഹമീദ്, ആത്തിക്ക കളത്തിൽ (ജോ.സെക്ര.), കെ. അബ്ദുൽഖാദർ (ഖജാ.).