അലനല്ലൂർ: ചാക്കുകെട്ടുകൾക്ക് മുകളിലൂടെ ഷീറ്റുമേഞ്ഞ ഷെഡ്ഡിനുമുകളിലേക്ക് കയറിയ മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തി. അലനല്ലൂർ എസ്്റ്റേറ്റുംപടിയിൽ പഴയമാർക്കറ്റിലെ ചാക്കുകെട്ടുകൾക്ക് മുകളിലൂടെ ഷീറ്റുമേഞ്ഞ വലിയ ഷെഡ്ഡിന് മുകളിൽ കയറിയ മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തി. അലനല്ലൂർ സ്വദേശിയായ ഷിഹാബാണ് ഷെഡ്ഡിന് മുകളിൽകയറി കുട്ടിയെ സുരക്ഷിതമായി താഴെയിറക്കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

To advertise here,

എസ്റ്റേറ്റുംപടിയിൽ പഴയമാർക്കറ്റിന് സമീപം താമസിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ പെൺകുട്ടിയാണ് ചാക്കുകെട്ടുകൾക്ക് മുകളിലൂടെ പിടിച്ചുകയറി ഷീറ്റുകളിലൂടെ നടന്ന് മേൽക്കൂരഭാഗത്തെത്തിയത്. കുട്ടി മുകളിലെത്തിയത് കണ്ടതോടെ എല്ലാവരും ബഹളംവെച്ചു. ഇതിനിടെ, കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ജോലികഴിഞ്ഞ് ഇതുവഴി പോവുകയായിരുന്ന ശിഹാബ് പെട്ടെന്നുതന്നെ വാഹനംനിർത്തി ചാക്കുകെട്ടുകൾക്ക് മുകളിലൂടെ ഷീറ്റിലേക്ക് കയറി കുട്ടിയ്ക്കരികിലെത്തുകയും എടുത്ത് സുരക്ഷിതമായി താഴെയിറങ്ങുകയുംചെയ്തു. മേൽക്കൂരയുടെ മറുവശത്തേക്ക് എത്താതിരുന്നത് വലിയ അപകടമൊഴിവാക്കി. ഈ വശം വലിയ താഴ്ചയുമാണ്.