മണ്ണഞ്ചേരി: 'ചവിട്ടിയുടെ അടിയില്‍ ചികിത്സാനിധിയിലേക്കുള്ള പണമുണ്ട്, എടുക്കുക.' വാഹനാപകടത്തില്‍ പരിക്കേറ്റ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുമ്പളത്ത് ദര്‍വേഷിന്റെ (23) ചികിത്സയ്ക്കായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയപ്പോഴാണ് ഒരുവീടിന്റെ കോളിങ് ബെല്‍ സ്വിച്ചിനടുത്ത് ഇങ്ങനെ ഒരു കുറിപ്പ് കണ്ടത്. വീട്ടിലില്ലാത്തവര്‍പോലും പണം കരുതിവെച്ചപ്പോള്‍ ദര്‍വേഷിന്റെ ചികിത്സയ്ക്കായി മണിക്കൂറുകള്‍കൊണ്ടു ലഭിച്ചത് പതിനഞ്ചു ലക്ഷത്തോളം രൂപ.
ഞായറാഴ്ച ചികിത്സാനിധിയിലേക്കുള്ള ധനസമാഹരണമുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ, മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് തറമൂട് അനുപം വീട്ടില്‍ റിട്ട. അധ്യാപക ദമ്പതിമാരായ അജിത് കുമാറും കലാവതിയും പുറത്തുപോയപ്പോള്‍ വീടിന്റെ ചിവിട്ടിക്കടിയില്‍ പണം കരുതിവെച്ചിട്ടാണ് പോയത്. ഇത് പ്രവര്‍ത്തകരെ അറിയിക്കാനാണ് കോളിങ് ബെല്ലിനടുത്ത് കുറിപ്പുവെച്ചത്.
കഴിഞ്ഞ 24-ന് പനയില്‍ ജങ്ഷനുസമീപം ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുമ്പളത്ത് വീട്ടില്‍ ദര്‍വേഷിന് (23) തലയ്ക്കു ഗുരുതര പരിക്കേറ്റത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ദര്‍വേഷിപ്പോള്‍. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഏകദിന പൊതു ധനസമാഹരണം നടത്തുകയായിരുന്നു. മണിക്കൂറുകള്‍കൊണ്ട് പതിനഞ്ചുലക്ഷത്തോളം രൂപ സമാഹരിക്കാനായെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
Content Highlights: A Mannanchery community rallied together, raising ₹15 lakhs in hours for bike accident victim
Published: 04 Aug 2025, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented