കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി ശരൺ (32) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
ശക്തമായ മഴയിൽ ശരണിന്റെ വീടിന് പിറകിലുണ്ടായിരുന്ന വാട്ടർടാങ്ക് വെള്ളത്തിലൂടെ ഒഴുകിപ്പോയിരുന്നു. ടാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീടിന് പിന്നിലെ പാടശേഖരത്തോടുചേർന്നുള്ള വെള്ളക്കെട്ടിലേക്ക് ശരൺ അബദ്ധത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണ ഉടൻതന്നെ ശരൺ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.
യുവാവിനെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സ്കൂബ ടീമിനെകൂടി ഉൾപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കിയെങ്കിലും രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
Published: 03 Aug 2026, 10:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented