എടവണ്ണ: ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വഴിക്കടവ് കുന്നുമ്മൽ പൊട്ടി വരിയത്തൊടിക വീട്ടിൽ വി.എം. അജ്മൽ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം.
രണ്ടുമാസമായി എടവണ്ണയിൽ ജെ.സി.ബി. ഓപ്പറേറ്ററായി ജോലിചെയ്യുന്ന അജ്മൽ എടവണ്ണ റേഷൻകടയുടെ മുകൾഭാഗത്താണ് താമസിച്ചിരുന്നത്.
സീതിഹാജി പാലത്തിനുസമീപത്തെ കടവിൽ സുഹൃത്തിനൊപ്പം സ്വർണം അരിക്കാനിറങ്ങിയതായിരുന്നു. പുഴയ്ക്കുകുറുകേ നീന്തുമ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായി.
നിലമ്പൂർ, തിരുവാലി, മുക്കം അഗ്‌നിരക്ഷാ യൂണിറ്റുകളും മലപ്പുറത്തുനിന്നുള്ള സ്‌കൂബ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്നുനടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. എടവണ്ണ പോലീസ്, വില്ലേജ് ഓഫീസർ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ, എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.
നബീലി (ബായി)ന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ഫർഹാന. മകൾ: ദുആ മെഹറിൻ. സഹോദരിമാർ: അജ്‌ന, സജ്ന.
Content Highlights: A 26-year-old youth named V.M. Ajmal drowned in the Chaliyar River., The incident occurred near Edavanna Seethahaji Bridge while panning for gold., Search operations were conducted by fire rescue units and scuba teams., The body was recovered around 1 PM with the help of local authorities and volunteers.
Published: 27 Nov 2026, 07:50 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented