തിരുവനന്തപുരം: സാങ്കേതികത്തകരാർ മൂലം തിരുവനന്തപുരത്ത് നിന്നും തിങ്കളാഴ്ച പുറപ്പെടാനിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ യാത്ര റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ക്വലാലംപൂരിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് യാത്ര റദ്ദാക്കിയത്. 

To advertise here,

സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് യാത്ര റദ്ദ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും പുറത്തിറക്കിയശേഷം നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. തകരാർ പരിഹരിച്ചതിനുശേഷം വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.