
കനത്ത മഴയെത്തുടർന്നു ഭക്ഷണപ്പന്തൽ പൊളിഞ്ഞു താണപ്പോൾ
വണ്ടൂര്‍: മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ നിറക്കാഴ്ചകള്‍ക്ക് മങ്ങലേല്പിച്ചു മഴ. വൈകീട്ട് ഉദ്ഘാടനസമയത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഊട്ടുപുര പന്തല്‍ തകര്‍ന്നു.
ഒരേ സമയം ആയിരംപേര്ക്കിരുന്നു കഴിക്കാവുന്ന തരത്തില്‍ മികച്ച രീതിയില്‍ സജ്ജീകരിച്ച പന്തലാണ് ഒരു ഭാഗം തകര്‍ന്നത്. 250 പേരടങ്ങുന്ന ഭക്ഷണക്കമ്മിറ്റിയുടെ യോഗംനടക്കുന്ന സമയത്താണ് പന്തല്‍ കാറ്റെടുത്തത്. ഭക്ഷണസാധനങ്ങളും പച്ചക്കറികളുമെല്ലാം ഇതോടെ വെള്ളത്തിലായി. മൈതാനത്ത് വെള്ളക്കെട്ടായതും വെല്ലുവിളിയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനമേര്‍പ്പെടുത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സംഘാടക സമിതി.
ഇന്ന് പ്രഭാതഭക്ഷണമില്ല
മഴ തുടരുന്നത് പ്രതിസന്ധിയാണ്. ബുധനാഴ്ച പ്രഭാത ഭക്ഷണം വിളമ്പില്ല. ഉച്ചയ്ക്ക് 8000 പേര്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുമെന്നും പന്തല്‍ ശരിയാക്കിത്തരാമെന്നു ഡിഡിഇ ഉറപ്പു നല്‍കിയതായും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ കെ.സി. ശ്രീജിത്ത് പറഞ്ഞു.
Content Highlights: Heavy rain and wind damage the dining hall pandal at Malappuram District School Kalotsavam in Vandur. Organizers strive to restore arrangements.
Published: 19 Nov 2025, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented