മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.
അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന ഒരാളെ നാട്ടുകാരും പിന്നാലെയെത്തിയ ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ ജാഫറിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ സഹായിയായ മുസ്തഫയാണ് വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നത്. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂർണമായും മുങ്ങുകയും ചെയ്തു. തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും വാഹനം ഉയർത്താൻ ആവശ്യമായ ക്രെയിൻ എത്താൻ വൈകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വെള്ളത്തിനടിയിലേക്ക് പൂർണമായും താഴ്ന്നുപോയ ലോറി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.
Content Highlights: Minilorry plunges into a quarry pit in Malappuram, triggering a rescue operation. One person trapped as vehicle sinks. Rescue efforts are underway.
Published: 20 Feb 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented