കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോൾഡിന്റെ ഓർനമെന്റ് ബോക്സ് നിർമാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വൈദ്യുത ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: A massive fire occurred at Malabar Gold's ornament box manufacturing unit in Ulliyeri, Kozhikode., Fireforce units from Koyilandy, Narikuni, and Perambra rushed to the spot., Fire was brought under control after hours of effort., Short circuit in the power line is suspected to be the cause of the fire.
Published: 23 Oct 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented