മലപ്പുറം: ചരിത്രകാരൻ ഡോ. മഹ്‌മൂദ് കൂരിയയ്ക്ക് ഫിലിപ്പ് ലെവർഹ്യൂം ഗവേഷണ പുരസ്‌കാരം. ബ്രിട്ടനിലെ യുവഗവേഷകർക്ക് നൽകുന്ന അക്കാദമിക് ഗവേഷണ പുരസ്‌കാരമാണിത്. ഒരു ലക്ഷം പൗണ്ടാണ് (ഏകദേശം 1.26 കോടി രൂപ) പുരസ്‌കാരത്തുക.
സ്‌കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ ചരിത്രവിഭാഗം ലക്ചററാണ് ഡോ. മഹ്‌മൂദ്. പെരിന്തൽമണ്ണയ്ക്കടുത്ത് പനങ്ങാങ്ങര സ്വദേശിയാണ്. ഇന്ത്യൻമഹാസമുദ്രത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളിലൂടെ ആഗോള ചരിത്രപഠനത്തിന് പുതിയ ദിശകൾനൽകിയ ഗവേഷകനാണ് അദ്ദേഹം. ആഗോളനിയമ ചരിത്രം, ഇസ്ലാമിക ബൗദ്ധിക പാരമ്പര്യങ്ങൾ, ആഫ്രോ ഏഷ്യൻ ചരിത്രം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.
ചെമ്മാട് ദാറുൽ ഹുദാ, കാലിക്കറ്റ് സർവകലാശാല, ഡൽഹി ജെ.എൻ.യു. എന്നിവിടങ്ങളിലാണ് പഠിച്ചത്. നെതർലാൻഡ്സിലെ ലീഡൻ യൂണിവേഴ്സിറ്റിയിലായിരുന്നു പിഎച്ച്.ഡി.
2024-ലെ ഇൻഫോസിസ് പുരസ്‌കാരം, ഡച്ച് സർക്കാരിന്റെ നാഷണൽ റിസർച്ച് ഫെലോഷിപ്പ് തുടങ്ങി അന്താരാഷ്ട്ര പ്രാധാന്യമുള്ള ഗവേഷണ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലബാർകലാപം വരെയുള്ള കാലത്ത് മൃഗങ്ങൾ സാമൂഹിക ജീവിതത്തിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള'മൃഗകലാപങ്ങൾ'എന്ന പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Dr. Mahmood Kooria awarded the Philip Leverhulme Prize for young researchers in Britain., Prize amount is £100,000 (approximately ₹1.26 crore)., He serves as a history lecturer at the University of Edinburgh, Scotland., Recognized for global history research focusing on the Indian Ocean, Islamic traditions, and Afro-Asian history.
Published: 23 Oct 2026, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented