പാലാ; കോട്ടയം പാലായിൽ വൈദ്യുതി കമ്പിയിൽ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരം കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്നു ലോറി. കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയിൽ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു.
ലോറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. കുഷ്യൻ കസേര ഉൾപ്പെടെയുള്ള സാധനങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു ഇവൻ്റ് മാനേജ്മെൻ്റ് ടീമിൻ്റെ ലോറിയാണിത്. അഗ്നിശമനാ യൂണിറ്റുകളെത്തി തീയണച്ചു.
Content Highlights: lorry fire broke out pala
Published: 29 Dec 2025, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented