കൊച്ചി: മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങണമെന്ന നിലപാടറിയിക്കാന്‍ സര്‍ക്കാര്‍. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യും. വര്‍ഷങ്ങളായി മുനമ്പത്ത് താമസിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കുക.

To advertise here,

മുനമ്പത്ത് സമരം ചെയ്യുന്നവരുടെ പ്രാഥമിക ആവശ്യം റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. 610 കുടുംബങ്ങളുടെയും നികുതി സ്വീകരിക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. 2022 ല്‍ ഭൂനികുതി വാങ്ങാനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തുവെങ്കിലും കോടതി ആ നിക്കത്തെ തടഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടന്നിരുന്നു. അതില്‍ അവര്‍ ഉന്നയിച്ച പ്രാഥമിക ആവശ്യം റവന്യു അവകാശം പുന:സ്ഥാപിക്കുക എന്നതായിരുന്നു.