ന്യൂഡൽഹി: കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിപദവി ഒഴിഞ്ഞ പ്രൊഫ. കെ.വി. തോമസ് തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയായേക്കും. ബി.ജെ.പി.യിൽ ചേരുമെന്ന അഭ്യൂഹം അദ്ദേഹം തള്ളി.
തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ട ചിലർ തോമസുമായി സംസാരിച്ചതായി അറിയുന്നു. ഡൽഹിയിൽ തമിഴ്നാടിന്റെ പ്രതിനിധിയാകാനുള്ള സാധ്യത അദ്ദേഹം തള്ളിയിട്ടില്ല. ഡൽഹിയിൽ നാലരപ്പതിറ്റാണ്ടുനീളുന്ന തോമസിന്റെ പരിചയങ്ങളും ഭരണനേതൃത്വവുമായുള്ള ബന്ധങ്ങളുമാണ് ഈ നീക്കത്തിനുപിന്നിൽ. സജീവമായി പ്രവർത്തനരംഗത്ത് ഉണ്ടാകാനാണ് ആഗ്രഹമെന്നും അടുത്ത ആഴ്ച ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.
2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പോടെ കോൺഗ്രസ് നേതൃത്വവുമായി അകന്ന കെ.വി. തോമസ്, സി.പി.എം. നേതാക്കളുമായുള്ള സൗഹൃദത്തിലൂടെയാണ് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായത്. മോദിസർക്കാരിലെ പല മന്ത്രിമാരുമായും സൗഹൃദമുള്ള കെ.വി. തോമസിനെ ഡൽഹിയിലെ പ്രതിനിധിയാക്കാൻ മറ്റുചില ബി.ജെ.പി. ഇതര സർക്കാരുകളും താത്പര്യംകാട്ടിയെന്ന് സൂചനയുണ്ട്.
കേന്ദ്രസർക്കാരും ബി.ജെ.പി. ഇതര സംസ്ഥാന സർക്കാരുകളും തമ്മിൽ ആശയപരമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി സഹകരിച്ചുപോകേണ്ടതുണ്ട്. അതിനാലാണ് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയെ നിയോഗിക്കുന്നത്. ബി.ജെ.പി.യുമായി അടുക്കുന്നുവെന്ന അഭ്യൂഹം പൂർണമായി തള്ളിയ കെ.വി. തോമസ്, തന്റെ രാഷ്ട്രീയനിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി.
Content Highlights: KV Thomas resigns from his position as Kerala's special representative in Delhi., Reports indicate potential appointment as Tamil Nadu's special representative., Thomas denies rumors of joining the BJP., His four decades of Delhi experience and administrative connections drive the interest from state governments., Scheduled meeting with Vice President CP Radhakrishnan next week.
Published: 21 May 2026, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented