ഇടുക്കി: കുട്ടിക്കാനത്ത് പത്രവണ്ടി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ കുട്ടിക്കാനം സ്വദേശി കൊച്ചു മോൻ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വെളുപ്പിന് ഒന്നരയോടെയായിരുന്നു അപകടം. മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് വാഹനം കൊക്കയിൽ കിടക്കുന്നത് കണ്ടത്. പോലീസും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്. കൊച്ചു മോൻ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

To advertise here,